ചാത്തന്നൂർ : പാരിപ്പള്ളി മൈലാടുംപാറയിൽ പാചകവാതക സിലിൻഡറിൽനിന്ന് തീപടർന്ന് ഹോട്ടൽ കത്തിനശിച്ചു. മൈലാടുംപാറയിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ലാവണ്യ ഹോട്ടലിലാണ് സംഭവം.

ബുധനാഴ്ച രാവിലെ ആറിന് ഹോട്ടൽ തുറന്ന് അടുപ്പിൽ തീകത്തിച്ചയുടൻ സിലിൻഡറിലേക്ക് തീപടരുകയിയിരുന്നു.സിലിൻഡർ തെറിച്ച് വീണതുകാരണം കടയുടെ മറ്റുഭാഗങ്ങളിലേക്കും തീപടർന്നു.

ഉടൻതന്നെ കടയുടമയുടെ നേതൃത്വത്തിൽ സിലിൻഡറിനുമുകളിൽ തുണിചുറ്റി തീയണച്ചു. കടയുടെ വയറിങ്ങും ഫ്രിഡ്ജ്, ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു.

പരവൂരിൽനിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണയ്ക്കുന്നതിന് നേതൃത്വം നൽകി.