കൊല്ലം : സംസ്ഥാന സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മുഖത്തല സ്പോർട്‌സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

കായികമേഖലയെ വ്യവസായമായി വളർത്തി സംരംഭകരെ ആകർഷിക്കുകയാണ് സർക്കാർ സമീപനമെന്ന് മന്ത്രി പറഞ്ഞു.

ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ അമ്പലക്കര അധ്യക്ഷനായി. എം.നൗഷാദ് എം.എൽ.എ., ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ്.മുരളീധരൻ, സംസ്ഥാന സെക്രട്ടറി രാകേഷ് ശേഖർ, ജില്ലാ പ്രസിഡന്റ് രാജീവ് ദേവലോകം, വാർഡ് മെമ്പർ വസന്ത ബാലചന്ദ്രൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ധീരജ് രവി എന്നിവർ സംസാരിച്ചു. 29 വരെയാണ് മത്സരങ്ങൾ.