പരവൂർ ‍ : ഓഡിറ്റ് പരിശോധനയെച്ചൊല്ലിയുള്ള യു.ഡി.എഫിന്റെ പ്രചാരണങ്ങൾക്കെതിരേ പരവൂർ നഗരസഭയ്ക്കു മുന്നിൽ എൽ.ഡി.എഫ്. പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.

സി.പി.എം. ഏരിയ െസക്രട്ടറി കെ.സേതുമാധവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.സഫറ്െള, ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് സദാനന്ദൻ പിള്ള, കെ.പി.കുറുപ്പ്, കൗൺസിലർമാരായ എസ്.ശ്രീലാൽ, ഒ.ഷൈലജ, ടി.സി.രാജു, അശോക്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.