കൊല്ലം : അന്താരാഷ്ട്ര അറബിഭാഷാദിനാചരണത്തോടനുബന്ധിച്ച് കേരള സർവകലാശാലാ അറബിക് വിഭാഗം അലുമ്‌നിയുമായി ചേർന്ന് നാഷണൽ ലെവൽ ക്വിസ് മത്സരം (അൽ ഇദ്രാക്ക്) സംഘടിപ്പിക്കും.

അറബിഭാഷ, സാഹിത്യം, ഇന്ത്യയിലെ അറബിഭാഷയുടെ വികാസം, ഇന്ത്യൻ ഭാഷകൾക്കും നാഗരികതയ്ക്കും സംസ്കാരത്തിനും വാണിജ്യത്തിനും അറബിയുടെ സംഭാവന, ഇൻഡോ-അറബ് ലിറ്ററേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മത്സരം. കാര്യവട്ടം ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ ഒരു സ്ഥാപനത്തിൽനിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.

സ്ഥാപനമേധാവിയുടെ കത്തുമായി അപേക്ഷ arabiccampus@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9562722485.