കൊട്ടാരക്കര : ലോകത്തിലെ ഏറ്റവും ജനകീയവും ജനപ്രിയവുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അതിനെ കേന്ദ്രം കൊല്ലരുതെന്നും കെ.പി.സി.സി.ജനറൽ സെക്രട്ടറി ജി.പ്രതാപവർമ തമ്പാൻ പറഞ്ഞു. കൊട്ടാരക്കര മഹാത്മ ട്രസ്റ്റ് ആൻഡ്‌ റിസർച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ 72-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ അന്ത്യംകുറിക്കുന്ന നടപടിയുമായി പോകുന്ന കേന്ദ്രസർക്കാരിന് ചരിത്രം മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.രാജേന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ കൊട്ടാരക്കര എസ്.ജി.കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ടി.എൽ.ജോൺസൺ, മഹാത്മ പ്രസിഡന്റ് പി.ഹരികുമാർ, വി.ഫിലിപ്, ബി.സുരേന്ദ്രൻ നായർ, കോശി കെ.ജോൺ, ജോൺസൺ, കെ.ജി.റോയ്, രാജേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

മഹാരഥന്മാരുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി. ഭരണഘടനയുടെ ആമുഖം ലക്ഷ്മി ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലിയശേഷമാണ് യോഗം ആരംഭിച്ചത്.