ചവറ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ നടത്തുന്ന ഉപവാസ സമരത്തിന് അസോസിയേഷൻ ചവറ നിയോജക മണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

ഓഗസ്റ്റ്, നവംബർ മാസങ്ങളിലെ പെൻഷൻ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക, ആരോഗ്യ ചികിത്സാപദ്ധതി ഉടൻ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരത്തിനാണ് പിന്തുണ പ്രഖ്യാപിച്ചത്.

നിയോജകമണ്ഡലം പ്രസിഡന്റ്‌ വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.

കെ.ആർ.നാരായണപിള്ള, വർഗീസ് പി.എം.വൈദ്യൻ, ജി.ദേവരാജൻ, സി.കെ.രവീന്ദ്രൻ, പി.ബി.ജോയ് ബഷീർ, രാജു അഞ്ജുഷ, ഇ.ജമാലുദീൻ, എൻ.ശിവശങ്കര കുരുക്കൾ, എ.അബ്ദുൽ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.