തെന്മല :ചാലിയക്കരയിൽനിന്ന് 700 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ചാലിയക്കര പത്തേക്കർ ചാങ്ങപ്പാറ കുടിവെള്ളപദ്ധതിയുടെ ടാങ്കിനു സമീപത്തുനിന്നാണ് കഴിഞ്ഞദിവസം ബാരലുകളിലും കന്നാസിലുമായി സൂക്ഷിച്ചിരുന്ന കോട പിടികൂടിയത്. സമീപത്തുനിന്ന് വാറ്റുന്നതിനുപയോഗിച്ച പാത്രങ്ങളും കണ്ടെത്തി. വാറ്റാനുള്ള വെള്ളമെടുത്തിരുന്നത് വാട്ടർ ടാങ്കിൽനിന്നാണെന്നും മനസ്സിലാക്കിയിട്ടുണ്ട്.
പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.നാസിമുദ്ദീൻ, പ്രിവന്റീവ് ഓഫീസർമാരായ ഷിഹാബുദീൻ, കെ.വി.ശ്രീകുമാർ, നിനീഷ്, റോബിൻ മാത്യു, സാബു എന്നിവർ പങ്കെടുത്തു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും അധികൃതർ അറിയിച്ചു.