തെന്മല :ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് 15 ലിറ്റർ വിദേശമദ്യവുമായി ഒരാളെ പോലീസ് പിടികൂടി.
ഒറ്റക്കൽ ശരണ്യഭവനിൽ അയ്യപ്പനാണ് തെന്മല പോലീസിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്ന സ്ത്രീയെ കിട്ടിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഏറെ പണിപ്പെട്ടാണ് തെന്മല സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്.