കുന്നിക്കോട് :ആവണീശ്വരം എ.പി.പി.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 'കൂടെയുണ്ട് മാതൃഭൂമി' പദ്ധതിക്ക് തുടക്കമായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജർ ആർ.പദ്മഗിരീഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും പൊതുവിജ്ഞാനം വർധിപ്പിക്കാനും വിദ്യാർഥികൾ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ മുൻ മാനേജരും പ്രഥമാധ്യാപകനും ആയിരുന്ന അന്തരിച്ച പി.രാമചന്ദ്രൻ നായരുടെ (മാമി സാർ) ഓർമയ്ക്കായാണ് പദ്ധതി നടപ്പാക്കിയത്. വിദ്യാർഥികളായ ശിവപ്രിയ, ദേവിക സന്തോഷ്, ദേവിക, ഫാത്തിമ, ബിനിജ എന്നിവർ പത്രം ഏറ്റുവാങ്ങി.
'കൂടെയുണ്ട് മാതൃഭൂമി'-എ.പി.പി.എം. വി.എച്ച്.എസ്.എസിൽ പദ്ധതി തുടങ്ങി
ആവണീശ്വരം സ്കൂളിലെ 'കൂടെയുണ്ട് മാതൃഭൂമി' പദ്ധതി സ്കൂൾ മാനേജർ ആർ.പദ്മഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു