കൊല്ലം : സ്ത്രീകൾെക്കതിരായ അക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായി കൊല്ലം എസ്.എൻ.കോളേജ് എൻ.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തിൽ മൂകാഭിനയം സംഘടിപ്പിച്ചു. വിദ്യാർഥികൾ തന്നെ രചനയും സംവിധാനവും നിർവഹിച്ചു. കൊല്ലം ശ്രീനാരായണ കോളേജ് ഗ്രൗണ്ട്, കോളേജ് ജങ്ഷൻ, കടപ്പാക്കട, ചിന്നക്കട, ശ്രീനാരായണ വനിതാകോളേജ് എന്നിവിടങ്ങളിൽ വിദ്യാർഥികൾ മൂകാഭിനയം അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ. വിദ്യ എസ്., ഡോ. എൻ.ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവതരണം.