ഓച്ചിറ : എല്ലാ മതങ്ങളെയുംകുറിച്ച് എല്ലാ മതവിശ്വാസികളും പഠിച്ചാൽ ലോകത്തെ മതപ്പോരും ഭീകരവാദവും ഇല്ലാതാകുമെന്ന് ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. വൃശ്ചികോത്സവത്തോ‌നുബന്ധിച്ച് ഓച്ചിറയിൽ നടന്ന സർവമതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളെയുംകുറിച്ച് പഠിക്കുകവഴി സമബുദ്ധിയും സമഭക്തിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. യാക്കൂബ് മാർ ഐറോനിയോസ് മെത്രാപ്പോലീത്ത (മലങ്കര ഓർത്തഡോക്സ് സഭ, കൊച്ചി ഭദ്രാസനം) അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ലീലാകൃഷ്ണൻ, സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. സൗത്ത് ഇന്ത്യൻ ആർ.വിനോദ്, ഡോ. ജയകുമാരി, ഹൗസ്‌ഫെഡ് ചെയർമാൻ ഇബ്രാഹിംകുട്ടി, കെ.ജ്യോതികുമാർ, നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

വൈകീട്ട് മൂന്നിന് സമാപനസമ്മേളനം. ഉദ്ഘാടനം കെ.സി.വേണുഗോപാൽ എം.പി. അധ്യക്ഷൻ ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ. എ.ശ്രീധരൻ പിള്ള.ഓച്ചിറയിൽ ഇന്ന്