ശാസ്താംകോട്ട : മാതൃഭൂമിയും പ്രമുഖ സി.ബി.എസ്.ഇ. സ്കൂളായ ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും സംയുക്തമായി നടപ്പാക്കുന്ന കൂടെയുണ്ട് മാതൃഭൂമി പദ്ധതിക്ക് തുടക്കമായി. കോവിഡ് കാലത്ത് പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് പഠനമികവ് പുലർത്തുന്ന 15 കുട്ടികൾക്ക് വീടുകളിൽ പത്രമെത്തിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. സ്കൂൾ മാനേജ്‌മെന്റാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളായ ആഗ്നസ് മരിയ, ആരോൺ ജോബി, ആഞ്ജന എസ്.ഡേവിഡ് എന്നിവർക്ക് മാതൃഭൂമി പത്രംനൽകി സ്കൂൾ ഡയറക്ടർ ഡോ. ഫാ. എബ്രഹാം തലോത്തിൽ ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ ജൂഡി തോമസ്, പ്രിൻസിപ്പൽ ബോണിഫേഷ്യ വിൻസന്റ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ സരിത സ്റ്റാൻലി, അധ്യാപകരായ അരുൺ, രജനി എസ്.ബി. എന്നിവർ പങ്കെടുത്തു.