കൊല്ലം : ആന്ധ്ര സ്വദേശിയായ യുവാവിന്‌ ട്രെയിൻതട്ടി പരിക്കേറ്റു. ആന്ധ്ര വറംഗൽ പറക്കലയിൽ ചന്ദ്രമൗലിയെ(33)യാണ്‌ പരിക്കേറ്റനിലയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്‌.

പെരിനാട് സ്റ്റേഷനടുത്ത് ശനിയാഴ്ച വൈകീട്ട് ഏഴിനാണ് ചന്ദ്രമൗലിയെ പരിക്കേറ്റനിലയിൽ പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ കണ്ടത്. തുടർന്ന് ഇവർ ആർ.പി.എഫിനെ വിവരമറിയിച്ചു. ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും മാറ്റി.