ശാസ്താംകോട്ട : വടക്കൻ മൈനാഗപ്പള്ളി ഒന്നാംവാർഡ് കോൺഗ്രസ് കമ്മിറ്റി അവാർഡ് ദാനവും അനുമോദിക്കലും നടത്തി. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കെയർ െവാളന്റിയർമാരെ ആദരിക്കുകയും ചെയ്തു. കാരൂർക്കടവിൽ നടന്ന സമ്മേളനം മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് ഉദ്ഘാടനം ചെയ്തു.

വാർഡ് പ്രസിഡന്റ് സുഭാഷ് അധ്യക്ഷത വഹിച്ചു. കാർത്തിക് ശശി, മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ, ഉല്ലാസ് കോവൂർ, മനാഫ് മൈനാഗപ്പള്ളി, നാദിർഷ, ചന്ദ്രശേഖരപിള്ള, കമലാധരൻ, മധു, നൂർജഹാൻ തുടങ്ങിയവർ പങ്കെടുത്തു.