കൊല്ലം :അഷ്ടമുടിക്കായൽ സംരക്ഷണം, ആവാസവ്യവസ്ഥ സംരക്ഷിക്കൽ എന്നിവയുടെ ഭാഗമായി ഒക്ടോബർ രണ്ടിനു നടക്കുന്ന അഷ്ടമുടിക്കായൽ ശുചീകരണയജ്ഞത്തിൽ ജില്ലയിലെ മത്സ്യത്തൊഴിലാളി, മണൽവാരൽ-കക്കവാരൽത്തൊഴിലാളി സംഘടനകൾ, വ്യാപാരി വ്യവസായി, റോട്ടറി, സന്നദ്ധ സംഘടനകൾ എന്നിവ പങ്കെടുക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.

വിവിധ കോളേജുകളിലെ എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി. കാഡറ്റുകളും പരിപാടിയുടെ ഭാഗമാകും. മേയറുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.

ഡെപ്യൂട്ടി മേയർ കൊല്ലം മധു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ യു.പവിത്ര തുടങ്ങിയവർ പങ്കെടുത്തു.