തെന്മല : തെന്മല പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് പ്രവർത്തനം കഴിഞ്ഞദിവസം നിർത്തിവെച്ചു.
ബുധനാഴ്ചമാത്രം നിയന്ത്രണമുള്ളത് സൂചിപ്പിച്ച ബോർഡ് പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഓഫീസ് പ്രവർത്തനം തടസ്സപ്പെട്ടില്ല. പല ആവശ്യങ്ങൾക്കായി പഞ്ചായത്തിലെത്തിയവർക്ക് ജീവനക്കാർ ഓഫീസിനകത്തുനിന്ന് വേണ്ട നിർദേശങ്ങൾ നൽകി.
ജീവനക്കാരിക്ക് കോവിഡ് ബാധിച്ചതിനാൽ വെള്ളിയാഴ്ച മറ്റുള്ള ജീവനക്കാർക്ക് സ്രവപരിശോധന നടത്തുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.