ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന മേഖലകളിലൊന്നാണ് കായികരംഗം. തിരഞ്ഞെടുപ്പ് സമയത്ത് പ്രലോഭനങ്ങൾ ചൊരിയുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ കായികമേഖലയെ ഒഴിവാക്കുന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ചിത്രം മാറുന്നു. ഓരോ പഞ്ചായത്തിലും കായികരംഗത്തെ വിദഗ്ദ്ധരെയും കായിക സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി വിദഗ്ധ സമിതികൾക്ക് രൂപംകൊടുക്കണം. ഈ സമിതികളുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കായികപദ്ധതികൾ നടപ്പാക്കാൻ കഴിയണം. പഞ്ചായത്തുകൾ തനതു ഫണ്ട് വകമാറ്റി പ്രാദേശികമായി പ്രവർത്തിക്കുന്ന അംഗീകൃത കായിക സംഘടനകളുടെ പരിശീലനങ്ങൾക്കും ക്യാമ്പുകൾക്കും സാമ്പത്തികം നൽകി കായികമേഖലയിൽ പ്രതിഭകളെ വാർത്തെടുത്താൽ രാജ്യത്തിന് തന്നെ അഭിമാനകരമാകും.
പന്മന മഞ്ചേഷ്