ഓയൂർ :കരിങ്ങന്നൂർ ഗവ. യു.പി.എസിന് താഴെയായി ഉപയോഗശൂന്യമായി കിടക്കുന്ന ചിറ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്ങന്നൂർ യുവജന കൂട്ടായ്മ വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
പഞ്ചായത്തിൽ നാശോന്മുഖമാകുന്ന ജലസ്രോതസ്സുകൾ സംരക്ഷിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.