ശാസ്താംകോട്ട : പണ്ഡിതനും ലജ്നത്തുൽ മുഅല്ലിമീൻ താലൂക്ക് പ്രസിഡന്റുമായ യു.കെ.അബ്ദുൽ റഷീദ് മൗലവിയെ അനുസ്മരിച്ചു. മൈനാഗപ്പള്ളി ചെറുപിലാക്കൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തിയ അനുസ്മരണം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് തങ്ങൾകുഞ്ഞ് അധ്യക്ഷത വഹിച്ചു. തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കെ.പി.മുഹമ്മദ്, മുഹമ്മദ്കുഞ്ഞ് സഖാഫി, കുറ്റിയിൽ ഷാനവാസ്, വൈ.ഷാജഹാൻ, അഹമ്മദ് കബീർ മൗലവി തുടങ്ങിയവർ സംസാരിച്ചു.