ഓയൂർ :വെളിയം മലപ്പത്തൂർ നന്ദാവനം എസ്റ്റേറ്റ് കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആർ.എസ്.പി. വെളിയം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടിപ്പു നടത്തിയവർ നൽകിയ രേഖകൾ പരിശോധിച്ചും അവർ ഹാജരാക്കിയ സാക്ഷികളെ വിജിലൻസ് കോടതി വിസ്തരിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ലോക്കൽ കമ്മിറ്റി ആരോപിച്ചു. യോഗത്തിൽ ഭാസി പരുത്തിയറ അധ്യക്ഷത വഹിച്ചു. വെളിയം ഉദയകുമാർ, എം.എസ്.ബിജു, ബിജു മുട്ടറ, രാകേഷ് ചൂരക്കോട്, ടിബിൻ മലപ്പത്തൂർ, ജെ.കെ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.