തെന്മല :സ്കൂൾ തുറക്കാൻ ഒരാഴ്ചമാത്രം ശേഷിക്കെ അച്ചൻകോവിലിലേക്ക് ബസ് സർവീസ് കുറവ്. നിലവിൽ പുനലൂരിൽനിന്ന് നാലുസർവീസികളുണ്ടെങ്കിലും അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് സ്കൂൾ സമയത്തെത്താൻ ട്രിപ്പില്ലാത്തതാണ് പ്രശ്നം. രാവിലെ ആറിന് പുനലൂരിൽനിന്ന്‌ പുറപ്പെട്ട്‌ എട്ടിന് അച്ചൻകോവിലിലെത്തുന്ന ട്രിപ്പുണ്ടെകിലും ജീവനക്കാർക്ക് പ്രയോജനമില്ല. മുൻപ് രാവിലെ 8.45-ന് പുനലൂർവഴി അച്ചൻകോവിലിലേക്കുള്ള ട്രിപ്പുണ്ടായിരുന്നത് പുനഃസ്ഥാപിച്ച് പരിഹാരമുണ്ടാക്കാമെന്നാണ് ജീവനക്കാർ പറയുന്നത്. വൈകീട്ട് ഓഫീസ് കഴിയുന്നത്‌ കണക്കാക്കിയും സർവീസ് അനുവദിക്കണമെന്ന് ആവശ്യമുയരുന്നു.