പുനലൂർ :കഴുതുരുട്ടി സർക്കാർ എൽ.പി.സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. ടി.ടി.സി.യും ടി.ഇ.ടി. യുമുള്ളവർക്ക് അപേക്ഷിക്കാം. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം 30 ശനിയാഴ്ച 9.30-ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഹാജരാകണം.

പുനലൂർ : മണിയാർ സർക്കാർ യു.പി.സ്കൂളിൽ എൽ.പി., യു.പി., അധ്യാപകരുടെ ഒഴിവുണ്ട്. ടി.ടി.സി./ബി.എഡും ടി.ഇ.ടി. യുമുള്ളവർക്ക് അപേക്ഷിക്കാം. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം 29 വെള്ളിയാഴ്ച 9.30-ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഹാജരാകണം.

അഞ്ചൽ :അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ താത്‌കാലിക അധ്യാപക ഒഴിവ്. എച്ച്.എസ്.എ. വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങളുടെ കൂടിക്കാഴ്ച 27-ന് രാവിലെ ഒമ്പതിനും എച്ച്.എസ്.എ. സോഷ്യൽ സയൻസ്, എച്ച്.എസ്.എ. ഹിന്ദി, ജൂനിയർ ഹിന്ദി എന്നീ വിഷയങ്ങളിലേക്കുള്ള കൂടിക്കാഴ്ച 28-ന് രാവിലെ ഒമ്പതിനും നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.