അഞ്ചാലുംമൂട് : പുതിയ കുഴൽക്കിണർ നിർമാണം പൂർത്തിയായതോടെ അഞ്ചാലുംമൂട് ഗവ. എൽ.പി.സ്കൂൾ പരിസരം ചെളിക്കുണ്ടായതായി പരാതി.

എം.മുകേഷ് എം.എൽ.എ.യുടെ വികസന ഫണ്ട് ഉപയോഗിച്ചാണ്‌ സ്കൂളിൽ കുഴൽക്കിണർ നിർമിച്ചത്‌. പണിപൂർത്തിയായപ്പോൾ ഗ്രൗണ്ടിൽ ചെളിയും വെള്ളവും നിറഞ്ഞു. ഇതു നീക്കംചെയ്യണമെന്ന്‌ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന്‌ ശനിയാഴ്ച വൈകീട്ട് ഭൂജലവകുപ്പ്‌ അധികൃതരെത്തി മൺകൂന ചെളിക്കുണ്ടിലേക്ക് നീക്കിയിട്ടു.

മണ്ണ് ചെളിവെള്ളത്തിലേക്കു വീണതോടെ ഗ്രൗണ്ടാകെ ചെളിനിറഞ്ഞു. സ്കൂൾ ശുചീകരണത്തിനായി ഡി.വൈ.എഫ്.ഐ.പ്രവർത്തകർ എത്തിയപ്പോഴാണ് ഗ്രൗണ്ട് മുഴുവൻ ചെളിനിറഞ്ഞതായി കണ്ടത്.