കുളത്തൂപ്പുഴ : മലയോര ഹൈവേ കുളത്തൂപ്പുഴ-അഞ്ചൽ പാതയിൽ മിനിവാൻ വൈദ്യുത തൂൺ ഇടിച്ചുതകർത്തു. കഴിഞ്ഞദിവസം മാർത്താണ്ഡംകര വളവിലായിരുന്നു അപകടം.

പരിക്കേറ്റ ഡ്രൈവർ വിളക്കുപാറ സ്വദേശി ജേക്കബി(34)നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴയിൽനിന്നു അഞ്ചലിലേക്ക് പോവുകയായിരുന്ന വാൻ വളവുതിരിയുന്നതിനിടെ പാതയോരത്തെ വൈദ്യുത തൂൺ തകർത്ത് സമീപത്തെ മതിലിലിടിച്ചു നിൽക്കുകയായിരുന്നു.

അശാസ്ത്രീയമായ റോഡ് നിർമാണമാണ് വളവുകളിൽ നിരന്തരം അപകടമുണ്ടാകുന്നതിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.