കരുനാഗപ്പള്ളി :മാലിന്യമുക്ത കുലശേഖരപുരം പദ്ധതിയുടെ ഭാഗമായിഅജൈവമാലിന്യ ശേഖരണകേന്ദ്രം (എം.സി.എഫ്.) സ്ഥാപിക്കുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം നിർവഹിച്ചു. പഞ്ചായത്ത് വിലയ്ക്കുവാങ്ങിയ സ്ഥലത്ത് 30 ലക്ഷം രൂപ ചെലവിലാണ് എം.സി.എഫ്. സ്ഥാപിക്കുന്നത്.

ഹരിതകർമസേന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഇവിടെയെത്തിക്കും.

തുടർന്ന് സംസ്കരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ശിലാസ്ഥാപനച്ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്.അബ്ദുൾ സലിം, ബി.ശ്യാമള, രജിത രമേശ്, സെക്രട്ടറി സി.ജനചന്ദ്രൻ, അസിസ്റ്റന്റ് എൻജിനീയർ മൻസൂർ, പഞ്ചായത്ത് അംഗങ്ങളായ അനിത, മുരളീധരൻ, സാവിത്രി, സുജിത, ഹരിതസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.