അഞ്ചാലുംമൂട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ 37-ാം മേഖലാസമ്മേളനം നടന്നു.

അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് വള്ളിക്കാവ് സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് സജീവ് ഓംസ് അധ്യക്ഷത വഹിച്ചു. എം.വിജയൻ, അനിൽ എവൺ, ജോയി ഉമ്മന്നൂർ, മണിലാൽ, വിൽസൺ ആന്റണി, ജിജോ പരവൂർ, ബെൻസിലാൽ, രാജശേഖരൻ, വിനോദ് അമ്മാസ്, ബാബു ഓസോൺ, നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.