കുളത്തൂപ്പുഴ : അമ്പതേക്കർ നിവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനു ഫലംകണ്ടു.

ലാഭകരമല്ലെന്നപേരിൽ നിർത്തലാക്കിയ സർവീസ് പി.എസ്.സുപാൽ എം.എൽ.എ. ഇടപെട്ടതോടെയാണ് കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. അധികൃതർ പുനരാരംഭിച്ചത്.

രാവിലെ കുളത്തൂപ്പുഴ ഡിപ്പോയിൽനിന്നു അമ്പതേക്കറിലെത്തി 7.30-ന് കൊല്ലത്തേക്ക് പുറപ്പെടുന്നതരത്തിൽ വേണാട് ബസാണ് ക്രമീകരിച്ചിട്ടുള്ളത്. മഹാമാരിക്കുശേഷം വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പഞ്ചായത്തംഗം അജിതകുമാരി എം.എൽ.എ.യെ നേരിട്ടുകണ്ട് നിവേദനം നൽകുകയും യാത്രാദുരിതം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ബസ്‌ രാവിലെ ഒൻപതിന് അമ്പതേക്കറിൽനിന്നു പുറപ്പെടുന്നതരത്തിലും ക്രമീകരിച്ചിട്ടുണ്ട്.