പത്തനാപുരം : കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ.യുടെ പി.എ. പ്രദീപ്കുമാറിന്റെ അറസ്റ്റിൽ കലാശിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗണേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പത്തനാപുരത്ത് യു.ഡി.എഫ്. പ്രതിഷേധം. ഗണേഷിന്റെ വീട്ടിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി.
പ്രതിഷേധക്കാരെ പഞ്ചായത്ത് ഓഫീസിനുസമീപം പോലീസ് തടഞ്ഞു.