ചവറ : നാടുണരൂ ശുചിത്വത്തിനായി കൈകോർക്കൂ എന്ന സന്ദേശമുയർത്തി എൻ.സി.സി. കേഡറ്റുകൾ പദയാത്ര നടത്തി. ചവറ ബേബിജോൺ സ്മാരക സർക്കാർ കോളേജിലെ എൻ.സി.സി. കേഡറ്റുകളാണ് ചവറയുടെ വിവിധ പ്രദേശങ്ങളിൽ റാലി നടത്തിയത്. ചവറ കോളേജ് പ്രിൻസിപ്പൽ ഡോ. വി.അനിൽപ്രസാദ് ഫ്ളാഗ് ഓഫ് ചെയ്തു. റാലി തട്ടാശേരി ചന്തയിൽ സമാപിച്ചു. തുടർന്ന് കേഡറ്റുകൾ ചന്തയും പരിസരവും വൃത്തിയാക്കി. എൻ.സി.സി. ഓഫീസർ പി.കിരൺ, ഉപ ഓഫീസർമാരായ റിസാൻ, ശ്രീലാൽ, അനുപമ എന്നിവർ നേതൃത്വം നൽകി.