ചവറ : വികാസ് കലാ സാംസ്കാരിക സമിതിയുടെ 37-ാമത് സാംസ്കാരികസമ്മേളനം 26-ന് 5.30-ന് വികാസ് ഓഡിറ്റോറിയത്തിൽ നടക്കും.
ചടങ്ങിൽ വയലാർ അവാർഡ് നേടിയ കവി ഏഴാച്ചേരി രാമചന്ദ്രൻ പങ്കെടുക്കും. കേരള സർവകലാശാല എം.എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആര്യാ ഉണ്ണിയെയും മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് വാങ്ങിയ വികാസ് അംഗം അമൽ ജയ്‌സനെയും ആദരിക്കും. കവി ചവറ കെ.എസ്.പിള്ള, കെ.കുമാരൻ എന്നിവർ വികാസിന് നൽകുന്ന പുസ്തകശേഖരം ഏറ്റുവാങ്ങുകയും ചെയ്യും.