ചാത്തന്നൂർ : ചാത്തന്നൂർ താഴം തെക്ക് വിളപ്പുറം ആർ.ശങ്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ എൻ.എസ്.എസ്.യൂണിറ്റ്, ഭൂമിത്രസേന ക്ലബ്ബ്, ചിറക്കര കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ വിവിധ കാർഷികപദ്ധതികൾ നടപ്പാക്കുന്നു.

24-ന് രാവിലെ 10-ന് പദ്ധതിയുടെ ഉദ്ഘാടനവും ഫലവൃക്ഷത്തൈനടലും ജി.എസ്.ജയലാൽ നിർവഹിക്കും.

കൊല്ലം എസ്.എൻ.ഇ.എസ്. പ്രസിഡന്റ് എം.എൽ.അനിധരൻ അധ്യക്ഷത വഹിക്കും.