പരവൂർ : വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ് ബസ് ജീവനക്കാരനായ യുവാവ്.

പുത്തൻകുളം കിഴക്കേ അറ്റത്തുകിഴക്കതിൽ ശിശുപാലന്റെ മകൻ സിങ്‌രാജാണ് (38) വൃക്കമാറ്റിവയ്ക്കാനുള്ള ചെലവിന്‌ പണം കണ്ടെത്താനാകാതെ വലയുന്നത്. വൃക്ക നൽകാൻ അമ്മ സുലോചന തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്ക് 15 ലക്ഷത്തോളം രൂപവേണം. ആഴ്ചയിൽ മൂന്ന്‌ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. ബസ് ജീവനക്കാരനായ സിങ്‌രാജിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അത്‌ നിലച്ച്‌ ഉപജീവനത്തിനുപോലും വഴിയില്ലാത്ത അവസ്ഥയിലാണ്. അച്ഛൻ ശിശുപാലനും രോഗിയാണ്. സുലോചനയുടെ പേരിൽ ഇന്ത്യൻ ബാങ്ക് പരവൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 6002198824, ഐ.എഫ്.എസ്.കോഡ്: ഐ.ഡി.ഐ.ബി.000പി.023. ഫോൺ: 9744723244.