കൊല്ലം :ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ നഴ്‌സ് (ജി.എൻ.എം.) തസ്തികയിൽ താത്‌കാലിക നിയമനം നടത്തും. എസ്.എസ്.എൽ.സി., ജി.എൻ.എം. വിജയിച്ചവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 50. അപേക്ഷകൾ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ), തേവള്ളി പി.ഒ., കൊല്ലം എന്ന വിലാസത്തിൽ അയയ്ക്കണം. ജൂലായ്‌ 28 വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 04742797220.