കൊല്ലം : സ്ത്രീധനത്തിനെതിരേ സമൂഹത്തെ അണിനിരത്താനും ബോധവത്കരിക്കാനുമായി വനിതാ-ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ‘കനൽ’ പരിപാടി ജില്ലയിൽ തുടങ്ങി. സ്ത്രീസുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച അവബോധം പകരുക, ഗാർഹിക-സ്ത്രീപീഡനത്തിനെതിരേ ശാക്തീകരിക്കുക, നിയമസഹായം ലഭ്യമാക്കുക, കൗൺസലിങ്‌ നൽകുക എന്നിവയാണ് കർമപരിപാടിയിലുള്ളത്. പോസ്റ്റർ പ്രചാരണം എ.ഡി.എം. എൻ.സാജിതാബീഗം കളക്ടറേറ്റിൽ ഉദ്ഘാടനം ചെയ്തു. വനിതാ-ശിശുവികസന ജില്ലാ ഓഫീസർ എസ്.ഗീതാകുമാരി, സ്ത്രീസുരക്ഷാ ഓഫീസർ ആർ.എസ്.ശ്രീലത, പ്രോഗ്രാം ഓഫീസർ ടിജു റേച്ചൽ തോമസ്, ശിശുസംരക്ഷണ ഓഫീസർ പ്രസന്നകുമാരി തുടങ്ങിയവർ പങ്കെടുത്തു.