പുത്തൂർ : ആയുധനിർമാണഫാക്ടറി പണിമുടക്കുനിരോധന ഓർഡിനൻസിനെതിരേ സംയുക്ത തൊഴിലാളി യൂണിയൻ ധർണ നടത്തി. പുത്തൂർ പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന ധർണ സി.ഐ.ടി.യു. ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.സുകുമാരൻ അധ്യക്ഷനായി.

രമണൻ, സി.അനിൽകുമാർ, അനന്തകൃഷ്ണൻ, അനിൽ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.

തേവലപ്പുറം പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി ബി.വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. സജു അധ്യക്ഷനായി. ജിജിമോൻ സംസാരിച്ചു. മാവടിയിൽ നടന്ന ധർണ എ.ഐ.ടി.യു.സി. സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഡി.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.

ആറ്റുവാശ്ശേരി അജി അധ്യക്ഷനായി. ജി.മാധവൻ നായർ, മൈലംകുളം ദിലീപ്, എ.അജി, ഹരിമാവടി, രാജൻ പിള്ള, ജയകുമാർ, ശിവശങ്കരപ്പിള്ള എന്നിവർ സംസാരിച്ചു.

പൂവറ്റൂരിൽ നടന്ന ധർണ കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു. ജി.സോമശേഖരൻ നായർ അധ്യക്ഷനായി. എൻ.മോഹനൻ, സജി, ശ്രീകുമാർ എന്നിവർ സംസാരിച്ചു.