കരുനാഗപ്പള്ളി :ബി.ജെ.പി. നഗരസഭാസമിതിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. കരുനാഗപ്പള്ളിയിൽ കോവിഡ് വാക്സിൻ നൽകുന്നതിൽ ക്രമക്കേടു നടക്കുന്നതായി ആരോപിച്ചും ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു ഉപരോധം.

ഡി.എം.ഒ.യുമായി ബന്ധപ്പെട്ട് വാക്സിനേഷൻ പ്രശ്നം പരിഹരിക്കാമെന്ന് സൂപ്രണ്ട് ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ് സമരം ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് എസ്.സജീവൻ, കൗൺസിലർമാരായ സതീഷ് തേവനത്ത്, ശാലിനി രാജീവ്, ചിറയ്ക്കൽ ഹരി, നിഷാപ്രദീപ്, ഭാരവാഹികളായ എസ്.രഞ്ജിത്ത്, ആർ.മുരളി, സജീവൻ കൃഷ്ണശ്രീ, വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.