നീണ്ടകര : നിരവധി രോഗികളെത്തുന്ന നീണ്ടകര താലൂക്ക് ആശുപത്രിയെ കോവിഡ് വാക്സിനേഷൻ കേന്ദ്രമാക്കാത്തതിൽ ആശുപത്രി സംരക്ഷണ ചാരിറ്റബിൾ സൊസൈറ്റി പ്രതിഷേധിച്ചു. കോവിഡിന്റെ ആരംഭകാലംമുതൽ കോവിഡ് സെന്ററായി പ്രവർച്ചിച്ചുവന്ന ആശുപത്രിയെ അവഗണിച്ചതിൽ താലൂക്ക് ആശുപത്രി സംരക്ഷണ ചാരിറ്റബിൾ സൊസൈറ്റി പ്രതിഷേധവുമായി രംഗത്തെത്തി. പതിനായിരത്തോളം കോവിഡ് ടെസ്റ്റുകൾ നടത്തിയ നീണ്ടകര താലൂക്ക് ആശുപത്രിയെ വാക്സിൻ സെന്ററുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സമതി ആവശ്യപ്പെട്ടു. വാക്സിൻ വിതരണംകൂടി തുടങ്ങിയാൽ ഇവിടെ ചികിത്സയ്ക്കെത്തുന്നവർക്ക് അത് വലിയകാര്യമായിരിക്കുമെന്നും സംരക്ഷണസമതി ചെയർമാൻ രാജീവൻ പിള്ള, കൺവീനർ ഷാൻ മുണ്ടകത്തിൽ എന്നിവർ പറയുന്നു.