കൊട്ടിയം :ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറി നേതാജി സുഭാഷ്ചന്ദ്ര ബോസിെൻറ 125-ാം ജന്മദിനം പരാക്രം ദിവസ് ആയി ആചരിച്ചു. മയ്യനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ജവാബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. വിജയൻ, ജയചന്ദ്രൻ, ഗിരീഷ്, സജിത്ത്, പുഷ്പാംഗദൻ എന്നിവർ നേതൃത്വം നൽകി.
ചാത്തന്നൂർ : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഫോർവേഡ് ബ്ലോക്ക് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി ചാത്തന്നൂർ ജങ്‌ഷനിൽ നടത്തിയ സമ്മേളനം ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി കൈപ്പുഴ വി.റാംമോഹൻ ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ മണ്ഡലം സെക്രട്ടറി ആർ.സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തമ്പി പുന്നത്തല, വി.ശ്യാംമോഹൻ, കൊല്ലം ഭരതൻ, സുനിൽകുമാർ, സന്ദീപ്, സതീശൻ, മുരളീധരൻ എന്നിവർ പ്രസംഗിച്ചു.