ചടയമംഗം :നിലമേൽ സർവീസ് സഹകരണ ബാങ്ക് കൈതോട് ബ്രാഞ്ചിന്റെ പുതിയ ഓഫീസ് മന്ദിരം തുറന്നു. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.സുരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.

കൗണ്ടർ എൻ.കെ.പ്രേമചന്ദ്രൻ എം.പി.യും സ്‌ട്രോങ് റൂം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേലും ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ് വി.വിനീത, സെക്രട്ടറി എ.ജലീല, എൻ.എസ്.സെലീന, ബാങ്ക് വൈസ് പ്രസിഡന്റ് എസ്.ജയപ്രകാശ്, എസ്.എൽ.സുജിത്ത്, എസ്.മോഹനൻ പോറ്റി, വിനോദ്കുമാർ, ഇ.കെ.അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു.