കൊട്ടാരക്കര : വാളകം ജങ്ഷനിൽ തുണിക്കട കത്തിനശിച്ചു. മാതൃഭൂമി വാളകം ഏജന്റുകൂടിയായ വത്സ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പ്രീതാസ് ടെക്സ്റ്റയിൽസിലാണ് കഴിഞ്ഞദിവസം രാത്രി ഏഴേമുക്കാലോടെ തീപ്പിടിത്തമുണ്ടായത്. അടച്ചിട്ടിരുന്ന കടയിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ടത് വഴിയാത്രക്കാരാണ്.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും കടയും സാധനങ്ങളും പൂർണമായി നശിച്ചു. അപകടകാരണം വ്യക്തമല്ല.