കുണ്ടറ : മത്സ്യമേഖല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പങ്കായവുമായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ കേരളപുരത്തെ വീട്ടിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
കേരളപുരം ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് െറയിൽവേഗേറ്റിനുസമീപം പോലീസ് തടഞ്ഞു. ധർണ ടി.എൻ.പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. പ്രതാപവർമ തമ്പാൻ, ഷാനവാസ് ഖാൻ, പി.ജർമിയാസ്, കല്ലട രമേശ്, ടി.സി.വിജയൻ, അനിൽ വി.കളത്തിൽ, കെ.എസ്.വേണുഗോപാൽ, കെ.എസ്.ഗോപകുമാർ, ലീനാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.