യുവമോർച്ച പ്രതിഷേധിച്ചു

കൊല്ലം : ജില്ലാ ആശുപത്രിയിലെ ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട്‌ ചെയ്യുന്നില്ലെന്നാരോപിച്ച് യുവമോർച്ച പ്രവർത്തകർ അഭിമുഖസ്ഥലത്തേക്ക് പ്രതിഷേധമാർച്ച് നടത്തി.

ഡയാലിസിസ് ടെക്‌നീഷ്യൻ, സ്റ്റാഫ്‌നഴ്‌സ്‌, ഡ്രൈവർ ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട്‌ ചെയ്യാതെയുള്ള അനധികൃത നിയമനങ്ങൾക്കെതിരേയാണ് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക്‌ പ്രതിഷേധവുമായെത്തിയത്. ആശുപത്രി സൂപ്രണ്ട് ഓഫീസിനുമുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്ന് ഇന്റർവ്യൂഹാളിനു മുന്നിലെത്തി പ്രതിഷേധിച്ചു. പോലീസ് ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തുമാറ്റി. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന യോഗം യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പട്ടത്താനം ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.അഖിൽ, അജിത് ചോഴത്തിൽ, ജില്ലാ ഭാരവാഹികളായ ജമുൻ ജഹാംഗീർ, ബബുൽദേവ്, ദീപുരാജ്, മഹേഷ്‌ മണികണ്ഠൻ, കൊല്ലം മണ്ഡലം പ്രസിഡന്റ്‌ പ്രണവ് താമരക്കുളം, ജില്ലാ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.