ചവറ :എല്ലാവിഷയത്തിനും എപ്ലസ് ലഭിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ്‌വൺ പ്രവേശനം ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് ചവറ എ.ഇ.ഒ. ഓഫീസിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ചവറ, പന്മന ബ്ലോക്ക് കമ്മിറ്റി പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്.

കെ.പി.സി.സി.സെക്രട്ടറി പി.ജർമിയാസ് ഉദ്ഘാടനം ചെയ്തു. പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദിൻ അധ്യക്ഷത വഹിച്ചു.

ചവറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചവറ ഗോപകുമാർ, ഡി.സി.സി.ഭാരവാഹികളായ ചക്കിനാൽ സനൽകുമാർ, സന്തോഷ് തുപ്പാശ്ശേരി, ജി.സേതുനാഥൻ പിള്ള, മണ്ഡലം പ്രസിഡന്റുമാരായ പൊന്മന നിശാന്ത്, പന്മന ബാലകൃഷ്ണൻ, മോഹൻ കോയിപ്പുറം, ചവറ മനോഹരൻ, സി.ആർ.സുരേഷ്, അജയൻ ഗാന്ധിത്തറ തുടങ്ങിയവർ സംസാരിച്ചു.