കൊല്ലം : കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ്‌ പ്രകാരം 25 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്.

കാറ്റുള്ളപ്പോഴും ജാഗ്രതപാലിക്കണം. മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, വൈദ്യുത തൂണുകൾ, കൊടിമരങ്ങൾ തുടങ്ങിയവയ്ക്കരികിൽ പോകരുത്.

വൈദ്യുത കമ്പികളും പോസ്റ്റുകളും പൊട്ടിവീണാൽ കെ.എസ്.ഇ.ബി.യുടെ 1912, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 നമ്പരുകളിൽ അറിയിക്കണം.