കൊട്ടാരക്കര : പുത്തൂർ ശ്രീനാരായണപുരം അയിരൂർക്കുഴി ഭഗവതീക്ഷേത്രത്തിൽ നവചണ്ഡികാഹോമം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രി വാസുദേവര് സോമയാജിപ്പാടിന്റെ കാർമികത്വത്തിൽ കർണാടക ശൃംഗേരിമഠത്തിലെ വേദോപാസകപണ്ഡിതരായ അംഗിരാസ്ശങ്കര ജ്യോയിസ, സുബ്രഹ്മണ്യ ജ്യോയിസ, അഭിരാമ ജ്യോയിസ, ശ്രീനിധി ജ്യോയിസ, വെങ്കിട്ട് ജ്യോയിസ എന്നിവർ നേതൃത്വം നൽകും.

ഞായറാഴ്ച രാവിലെ ആറിന് സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ആർ.വിനോദ് ദീപം തെളിക്കും. എസ്.എൻ.ഡി.പി.യോഗം കൊട്ടാരക്കര യൂണിയൻ കൗൺസിലർ സലിംകുമാർ പൂർണാഹുതിച്ചടങ്ങ് നിർവഹിക്കും. സിവിൽസർവീസ് പരീക്ഷയിൽ റാങ്ക് നേടിയ പി.സുബിൻ, ഡി.മോഹനൻ എന്നിവരെ ആദരിക്കും. നവഗ്രഹശാന്തിപൂജ, ചണ്ഡികാഹോമം, ഗോപൂജ, മഹാസങ്കല്പപൂജ, തുടങ്ങിയവ നടക്കുമെന്ന് കൺവീനർ ദീപു ഡി.എസ്., സെക്രട്ടറി കെ.ബാബു, ചന്ദ്രബാബു തെക്കേക്കര എന്നിവർ പറഞ്ഞു.