കിഴക്കേ കല്ലട : ഗ്രാമപ്പഞ്ചായത്തിലെ മുട്ടം വാർഡിൽ പാലിയേറ്റീവ് രോഗികൾക്ക് പ്രതിരോധകുത്തിവെപ്പ് തുടങ്ങി. ഇതിന്റെ ഉദ്ഘാടനം വാർഡ് അംഗം ഷാജി മുട്ടം നിർവഹിച്ചു. ദർശന വീട്ടിൽ വിലാസിനിക്ക്‌ ആദ്യ കുത്തിവെപ്പ് നൽകി. ആരോഗ്യവകുപ്പ് ജീവനക്കാരായ അജിതകുമാരി, സീമ, ആശ, സുനി എന്നിവർ പങ്കെടുത്തു.