കൊല്ലം : റോട്ടറി ക്ലബ്ബ് കൊല്ലം കാഷ്യൂ സിറ്റിയുടെ നേതൃത്വത്തിൽ ആതുരശുശ്രൂഷാരംഗത്ത് സുവർണജൂബിലി ആഘോഷിക്കുന്ന ഡോ. എം.സി.തോമസിനെ ആദരിച്ചു.

റോട്ടറി ക്ലബ്ബ് കൊല്ലം കാഷ്യൂ സിറ്റിയുടെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. കോവിഡ് നിബന്ധനകൾ മാറുന്നതോടെ കൊല്ലം പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നടത്താനുള്ള സ്വാഗതസംഘവും രൂപവത്‌കരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജയപ്രദീപ്, റഷീദ്, അലക്സ്, അൻസർ യൂനുസ്, പ്രൊഫ. മനോജ് റേ, രഘുവർമ്മ തുടങ്ങിയവർ പങ്കെടുത്തു.