ശാസ്താംകോട്ട : സ്വന്തമായി വരുമാനം ലക്ഷ്യംവെച്ച് സഹപാഠികൾക്കെല്ലാം ആടിനെ നൽകി ചങ്ങാതിക്കൂട്ടത്തിന്റെ പ്രവർത്തനം വേറിട്ടതാകുന്നു. തേവലക്കര ബോയ്‌സ് ഹൈസ്കൂളിലെ 1992 ബാച്ച് പത്താം ക്ലാസ് വിദ്യാർഥികളുടെ കൂട്ടായ്മയാണ് ചങ്ങാതിക്കൂട്ടം. സഹപാഠികൾക്കെല്ലാം സ്ഥിരവരുമാനമുണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് ആടുവളർത്തൽ പദ്ധതിയുമായി സംഘടന രംഗത്തെത്തിയത്. അംഗങ്ങളിൽനിന്നു സമാഹരിക്കുന്ന തുകയാണ് ചെലവിടുന്നത്. ആടുവിതരണത്തിന്റെ ഉദ്ഘാടനം കൂട്ടായ്മയുടെ പ്രസിഡന്റ് ബി.ദിലീപ് നിർവഹിച്ചു. സെക്രട്ടറി മുഹമ്മദ് ഷൈൻ അധ്യക്ഷത വഹിച്ചു. അജീഷ് വലിയതറയിൽ, കെ.സി.ഷിബു, ജയകുമാർ, നാസർ, പൂക്കുഞ്ഞ്, ഗിരീഷ്, സിദ്ധക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.