ശൂരനാട് : ഇരവിച്ചിറ ഗവ. എൽ.പി.സ്കൂളിൽ താലോലം പ്രീപ്രൈമറി ശാക്തീകരണപരിപാടിയും എൽ.എസ്.എസ്.ജേതാക്കളെ അനുമോദിക്കലും നടത്തി. ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ എസ്.കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ കെ.ഗോപകുമാർ അധ്യക്ഷത വഹിച്ചു.

പഠനമൂലകളുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ഷീജ നിർവഹിച്ചു. ത്രിതലപഞ്ചായത്ത് അംഗങ്ങളായ പി.ശ്യാമളയമ്മ, പി.പുഷ്പകുമാരി, ശശികല, എ.ഇ.ഒ. സുജാകുമാരി, ഹെഡ്മിസ്ട്രസ് വി.ഗ്രേസി, പഞ്ചായത്ത് സെക്രട്ടറി ജെ.അജ്മൽ, ആർ.ശ്രീകുമാർ, രാജു, സ്റ്റാഫ് സെക്രട്ടറി ബി.ശശികല തുടങ്ങിയവർ സംസാരിച്ചു. വാർഡ് അംഗം പി.ഗീതാകുമാരി എൽ.എസ്.എസ്. വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു.