പരവൂർ : എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികൾക്കെങ്കിലും അവർക്കിഷ്ടമുള്ള വിഷയത്തിൽ പ്രവേശനം നൽകാനുള്ള സംവിധാനം സർക്കാർ ഒരുക്കണമെന്ന് ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി പറഞ്ഞു.

പരവൂർ കുറുമണ്ടൽ ബി. വാർഡ് 3066-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണസമ്മേളനം കരയോഗമന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരയോഗം പ്രസിഡന്റ് കെ.പി.സുരേന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, പി.എസ്.സി. മുൻ അംഗം ജി.രാജേന്ദ്രപ്രസാദ്, യൂണിയൻ സെക്രട്ടറി അരവിന്ദാക്ഷൻ പിള്ള, എൻ.എസ്.എസ്. പ്രതിനിധിസഭാംഗം ജി.ശശിധരൻ പിള്ള, സെക്രട്ടറി കെ.ബി.സുരേഷ് ബാബു, പ്രേമനാഥൻ പിള്ള എന്നിവർ സംസാരിച്ചു. 10 വിദ്യാർഥികൾക്ക് എൻഡോവ്മെൻറുകൾ നൽകി.

മുൻകാല കരയോഗം ഭാരവാഹികളായിരുന്ന കൊച്ചുഗോവിന്ദപ്പിള്ള, രവീന്ദ്രൻ പിള്ള, ഗോപിനാഥൻ പിള്ള, സദാനന്ദൻ പിള്ള എന്നിവരെയും വി.പ്രേമനാഥൻ പിള്ളയെയും യോഗത്തിൽ ആദരിച്ചു.